Skip to main content

Posts

Showing posts from September, 2017

കളഞ്ഞു കിട്ടിയത്

വഴിയിൽ നിന്നു എപ്പോഴോ കിട്ടിയതാവാം എവിടെ നിന്നാണെന്നോ  എപ്പോഴെന്നോ ഓർമയില്ല ... ഇല്ല.. ഓർത്തു നോക്കിയിട്ടും കിട്ടുന്നില്ല... ബസിൽ വച്ചോ ട്രെയിനിൽ വച്ചോ ആയിരിക്കാം .. നിശ്ചയമില്ല ... ഏതായാലും കിട്ടിയത് കിട്ടി. ആർക്കെങ്കിലും  കൊടുത്താലോയെന്ന് ആലോചിച്ചു..വേണ്ട  അത് ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ? വെറുതെ  കിട്ടിയതാണേലും മറ്റൊരാൾക്കു  കൊടുക്കുമ്പോൾ നമുക്ക് ഒരു സന്തോഷം വേണമല്ലോ?  ഇത് കൊടുത്താൽ എന്തായാലും എനിക്ക് സന്തോഷം  വരില്ല.... കാരണം  ഇത് എനിക്ക്  സുഖകരമായി തോന്നുന്നില്ല ....എന്താണെന്നല്ലേ ? ഒരു  "ജലദോഷം "   

മാനവ-ചെയ്തികൾ

മാനവൻ  ജാതിയുടെ പേരിൽ സ്വന്തം വേരറുക്കുന്നു .. മാനവൻ ജാതിയുടെ നിറ - ഭേതങ്ങളിൽപ്പെട്ടുലയുന്നു.. മനസാന്തരപ്പെടുവാൻ  അവനുകഴിയുംമുൻപേ, മാനവികതയുടെ വില- യറിയുംമുൻപേ മാരീചഹസ്തങ്ങൾ അവൻ്റെ  കണ്ഡo ഛേദിക്കുന്നു... ഇതിൽ രാമനും, റഹീമും, റാഫേലും ഒരുപോലെ  ഇവരുടെ നിണത്തിൻ്റെ  നിറവും,ശ്വാസഗതികളും, മജ്ജയും,മാംസവും ഒരുപോലെ- യെന്നവർ അറിയുന്നില്ല അതോ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നതോ?  മതവൈരികൾക്കൊപ്പം കൊടിനിറത്തിൻ്റെ പേരിൽ   മർത്യൻ തമ്മിലടിക്കുന്ന കാലം...  ഇതിൽ സ്നേഹത്തിനു സ്ഥാനമെവിടെ?  പണമെന്ന രണ്ടക്ഷരംകൊണ്ടെന്തും  നേടാമെന്ന ഭാവത്തിനിപ്പോഴും  മാറ്റമില്ലാത്തവസ്ഥ  എങ്കിലും നാടിൻ്റെ  ചിന്താഗതി  മാറുന്നെന്നുചിലർ  സമർത്ഥിക്കുന്നു...  ആവൊ? എന്തായാലും മാനവ- വിശപ്പിൻ്റെ കാഠിന്യം മാറില്ല .... അവൻ ജീവിക്കുവോളം ......