മാനവൻ ജാതിയുടെ പേരിൽ
സ്വന്തം വേരറുക്കുന്നു ..
മാനവൻ ജാതിയുടെ നിറ -
ഭേതങ്ങളിൽപ്പെട്ടുലയുന്നു..
മനസാന്തരപ്പെടുവാൻ
അവനുകഴിയുംമുൻപേ,
മാനവികതയുടെ വില-
യറിയുംമുൻപേ
മാരീചഹസ്തങ്ങൾ അവൻ്റെ
കണ്ഡo ഛേദിക്കുന്നു...
ഇതിൽ രാമനും, റഹീമും,
റാഫേലും ഒരുപോലെ
ഇവരുടെ നിണത്തിൻ്റെ
നിറവും,ശ്വാസഗതികളും,
മജ്ജയും,മാംസവും ഒരുപോലെ-
യെന്നവർ അറിയുന്നില്ല
അതോ അറിഞ്ഞിട്ടും
അറിയില്ലെന്നു നടിക്കുന്നതോ?
മതവൈരികൾക്കൊപ്പം
കൊടിനിറത്തിൻ്റെ പേരിൽ
മർത്യൻ തമ്മിലടിക്കുന്ന കാലം...
ഇതിൽ സ്നേഹത്തിനു സ്ഥാനമെവിടെ?
പണമെന്ന രണ്ടക്ഷരംകൊണ്ടെന്തും
നേടാമെന്ന ഭാവത്തിനിപ്പോഴും
മാറ്റമില്ലാത്തവസ്ഥ
എങ്കിലും നാടിൻ്റെ ചിന്താഗതി
മാറുന്നെന്നുചിലർ
സമർത്ഥിക്കുന്നു...
ആവൊ? എന്തായാലും മാനവ-
വിശപ്പിൻ്റെ കാഠിന്യം മാറില്ല ....
അവൻ ജീവിക്കുവോളം ......
Comments
Post a Comment