Skip to main content

തിരിനാളം



എണ്ണ  നിറഞ്ഞു തുളുമ്പിയിരുന്ന  ഒരു കാലം  ഉണ്ടായിരുന്നു ....
നിലവിളക്കിന്റെ  ശോഭ  എങ്ങും നിറഞ്ഞ ഒരു കാലം...
മന്ദ മാരുതനിൽ  തത്തിക്കളിക്കുന്ന  ഒരു തിരിനാളം ...
മനുഷ്യായുസിനെ   അതിനോട്  ഉപമിച്ചു നോക്കി  ഞാൻ.
ഇത് മനസിലാക്കിയിട്ടാണോ  എന്തോ ? 
ക്ഷിപ്രം  തീരുന്ന ആയുസിനുള്ളിൽ ഒരുപാടു  കാര്യങ്ങൾ  
ചെയ്തു തീർക്കാനുള്ള നെട്ടോട്ടം ...
നാം  ചെയ്തു കൂട്ടുന്ന  നന്മ തിന്മകൾ , നമ്മുടെ ജീവിതം 
എന്താവണമെന്നു  തീരുമാനിക്കുന്നു , അതിനാൽ 
ഒരു തിരിനാളം  കത്തിത്തീരുന്ന  സമയത്തിനുള്ളിൽ
നമുക്ക്  ഒരുപാടു  കാര്യങ്ങൾ  ചെയ്തു തീർക്കാം ...
എങ്ങനെയെന്നാൽ,  തിരിനാളം പ്രകാശപൂരിതമാകുന്നതോടൊപ്പം
മംഗളകർമത്തിനു തുടക്കവും  കുറിക്കുന്നു.....
നമ്മുടെ ചെയ്തികളും നമുക്കൊപ്പം  മറ്റുള്ളവർക്കും 
ഉപകാരപ്രദമാകട്ടെ........    



Comments

Popular posts from this blog

ചങ്ങാതിമാർ

    അയാളുടെ  കൈയിൽ  കിടന്നു  അവർ ഞെരിപിരികൊള്ളുന്നുണ്ടായിരുന്നു. അവരുടെ ശബ്‌ദം  മണിനാദമായി  അന്തരീക്ഷത്തിൽ  ഉയർന്നു കേൾക്കാം. അവർ കുറേയേറെപ്പേരുണ്ടായിരുന്നു. അവരിൽ പലസ്വഭാവക്കാരും  പലദേശക്കാരും ഉണ്ടായിരുന്നു . അവരുടെ രൂപവും വ്യത്യസ്തമായിരുന്നു. എങ്കിലും  അവരുടെ ലക്ഷ്യം  ഒന്ന് തന്നെയായിരുന്നു. പക്ഷെ    ഒരു കാര്യം    ഉറപ്പാണ്     അവരുടെ സഹായമില്ലാതെ അയാൾക്ക്    ആ    മുറിയിൽ    കടക്കുവാൻ    പ്രയാസമായിരുന്നു.  അയാളുടെ കൈയിൽ നിന്നും അവരെ വശത്താക്കുവാൻ പലരും ശ്രമിക്കുന്നുണ്ടായിരുന്നു    വർഷങ്ങൾക്കു   മുൻപ് തന്നെ പലരുടേയും   സാമീപ്യം   അവർ അറിഞ്ഞിരുന്നു.   പലരുടേയും   വിയർപ്പുതുള്ളികൾ   കുടിക്കുവാൻ   അവർ വിധിക്കപ്പെട്ടിരുന്നു.അവർ വസിക്കുന്നിടം   വിലമതിക്കുന്നിടമായി   മാലോകർ കരുതിപ്പോന്നു. ഏതായാലും   ആരാലോ   ഒരുമിച്ചു കോർക്കപ്പെട്ട ജീവിതം അവർ സന്തോഷപൂർവ്വം   ജീവിച്ചുതീർക്കുന്നുണ്ടായിരുന്നു . പലരുടെയും   ഇരുളടഞ്ഞ   ജീവിതത്തിൽ   വെളിച്ചമായി   പ്രവൃത്തിക്കുവാൻ   അവർക്കു   കഴിഞ്ഞിരുന്നു. ഒരു   പ്രത്യേക വിഷയം   അവതരിപ്പിക്കുവാൻ മറന്നു   അവരോരോരുത്തരുടേയും   പേരുകളുടെ   സ്ഥാനം അല

'മൊട' യെന്നകട

ഒരാൾ  പടിഞ്ഞാറേ  കടവിലേക്ക് ചാടാൻ  നിൽക്കുന്ന  സമയം നടവഴിയെ  സ്വപ്‌നപാതയാക്കി നടക്കുന്ന മറ്റൊരാൾ നടന്നുപോകുന്നയാൾ  പെട്ടെന്നങ്ങു  നിന്നു.... എന്താണെന്നോ  ഒരു  'മൊട'  'മൊട' യെന്നാൽ  എന്താണെന്നായിരിക്കും ?  'മൊട' യെന്നാലൊരു  'കട' യുവഹൃദയങ്ങളെ പിടിച്ചുനിർത്തുവാനുതകുന്നതും വ്യത്യസ്തത ആഗ്രഹിക്കുന്ന  യുവാക്കൾക്ക് വേണ്ടിയും  അനന്തപുരിയിലെ  മാലോകരുടെയുള്ളിൽ 'എന്തരോ ' എന്നചിന്ത  ഉണർത്തും പോലോരുകട. എന്തായാലും  'മൊട' യൊരു  'കിടു ' തന്നെ ഇത് അന ന്തപുരിയിലെ 'ചങ്കു' കളുടെ ചന്തത്തെതൊട്ടുണർത്തും 'മൊട'യിലേക്കു കയറുമ്പോൾ  കിടുങ്ങരുത് ചില തലതിരിഞ്ഞ 'കിടു' ക്കളുടെ  പണിയാണിത് .