കാലം അതിന്റെ പാട്ടിനു പോകും എന്ന്
മുതിർന്നവർ പറയുമ്പോൾ അതിൽ
കാര്യമുണ്ടെന്നു കുട്ടികൾ വിചാരിക്കാറില്ല .
രാവിലെയുള്ള കുളിർമയെ കുട്ടിക്കാലമെന്നും
നട്ടുച്ചയെ ജീവിതത്തിലെ കയ്‌പേറിയ യൗവനമായും
സന്ധ്യയെ വാർദ്ധക്യമായും രാത്രിയെ മരണമായും
കണാക്കാക്കുന്നത് തെറ്റാണോ എന്നറിയില്ല.
പക്ഷെ ഒരു ദിവസത്തിന്റെ കാര്യത്തിൽ
അത് ശരിയാണെന്നു തോന്നുന്നു.
പഴയ കുട്ടിക്കാലം ഒരു പുസ്തകത്തിലും
സ്ളേറ്റിലും മഷിത്തണ്ടിലും പറമ്പുകളിലുമായിരുന്നു
ഇന്നോ ? മുതുകിലെ ഭാരമേറിയ, വായിൽ കൊള്ളാത്ത
പേരുള്ള ബാഗിലും തിങ്ങിഞെരുങ്ങിപ്പോകുന്ന
സ്കൂൾ വണ്ടികളിലും, ട്യൂഷൻ സെന്ററുകളിലും,
കൈവിരലുകൊണ്ടു തൂക്കുന്ന വിലയേറിയ
മൊബൈലുകളിലും,ലാപ്‌ടോപ് കളിലും,
ഇന്റർനെറ്റുകളിലും ആഘോഷിക്കുന്നു.
കാലത്തിനൊത്തു കോലം മാറുന്നു
എന്നു വിചാരിക്കാം / കരുതാം.....
ആ പഴയകാലം ഇനി തിരിച്ചു കിട്ടുമെന്ന്
കരുതാനാവില്ല......
പുതുരക്തം പുതിയ കാൽവെയ്പുകളോടെ
അതിവേഗം മുന്നോട്ട് പോകുന്നു. പക്ഷേ
പലനിറങ്ങളാൽ പ്രകൃതിയിൽ കോലം
വരയ്ക്കപ്പെട്ടിരിക്കുന്നതുപോലെ
മാനവഹൃദയങ്ങളിലും പോറലുകൾവീണിരിക്കുന്നു.
ആ .... ഇതുമൊരുപക്ഷേ
പ്രകൃതിയുടെ കൺകെട്ടാകാം... അല്ലേ?
Comments
Post a Comment