Skip to main content

കളഞ്ഞു കിട്ടിയത്





വഴിയിൽ നിന്നു എപ്പോഴോ കിട്ടിയതാവാം
എവിടെ നിന്നാണെന്നോ  എപ്പോഴെന്നോ
ഓർമയില്ല ... ഇല്ല.. ഓർത്തു നോക്കിയിട്ടും
കിട്ടുന്നില്ല... ബസിൽ വച്ചോ ട്രെയിനിൽ വച്ചോ
ആയിരിക്കാം .. നിശ്ചയമില്ല ...

ഏതായാലും കിട്ടിയത് കിട്ടി.

ആർക്കെങ്കിലും  കൊടുത്താലോയെന്ന്
ആലോചിച്ചു..വേണ്ട  അത് ചിലപ്പോൾ
അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ?

വെറുതെ  കിട്ടിയതാണേലും
മറ്റൊരാൾക്കു  കൊടുക്കുമ്പോൾ
നമുക്ക് ഒരു സന്തോഷം വേണമല്ലോ?

 ഇത് കൊടുത്താൽ എന്തായാലും
എനിക്ക് സന്തോഷം  വരില്ല....
കാരണം  ഇത് എനിക്ക്  സുഖകരമായി
തോന്നുന്നില്ല ....എന്താണെന്നല്ലേ ?

ഒരു  "ജലദോഷം "



  

Comments

Popular posts from this blog

തിരിനാളം

എണ്ണ  നിറഞ്ഞു തുളുമ്പിയിരുന്ന  ഒരു കാലം  ഉണ്ടായിരുന്നു .... നിലവിളക്കിന്റെ  ശോഭ  എങ്ങും നിറഞ്ഞ ഒരു കാലം... മന്ദ മാരുതനിൽ  തത്തിക്കളിക്കുന്ന  ഒരു തിരിനാളം ... മനുഷ്യായുസിനെ   അതിനോട്  ഉപമിച്ചു നോക്കി  ഞാൻ. ഇത് മനസിലാക്കിയിട്ടാണോ  എന്തോ ?  ക്ഷിപ്രം  തീരുന്ന ആയുസിനുള്ളിൽ ഒരുപാടു  കാര്യങ്ങൾ   ചെയ്തു തീർക്കാനുള്ള നെട്ടോട്ടം ... നാം  ചെയ്തു കൂട്ടുന്ന  നന്മ തിന്മകൾ , നമ്മുടെ ജീവിതം  എന്താവണമെന്നു  തീരുമാനിക്കുന്നു , അതിനാൽ  ഒരു തിരിനാളം  കത്തിത്തീരുന്ന  സമയത്തിനുള്ളിൽ നമുക്ക്  ഒരുപാടു  കാര്യങ്ങൾ  ചെയ്തു തീർക്കാം ... എങ്ങനെയെന്നാൽ,  തിരിനാളം പ്രകാശപൂരിതമാകുന്നതോടൊപ്പം മംഗളകർമത്തിനു തുടക്കവും  കുറിക്കുന്നു..... നമ്മുടെ ചെയ്തികളും നമുക്കൊപ്പം  മറ്റുള്ളവർക്കും  ഉപകാരപ്രദമാകട്ടെ........    

കാലം

 സന്തോഷ സമയത്തു വസന്തവും  സങ്കട സമയത്തു വേനലും  സംഗമസമയത്തു ശിശിരവും  ഇടയ്‌ക്കൊരു  ദൈവ വിചാരവും  ഇല്ലെങ്കിൽ ഒരു കഷ്ടകാലവും.............

മനുഷ്യൻ

ലോകത്തിൽ  ഏറ്റവും ബുദ്ധിയുള്ളത്         -മനുഷ്യൻ  ലോകത്തിൽ  ഏറ്റവുംകാശുള്ളത്                  - മനുഷ്യൻ  ലോകത്തിൽ  ഏറ്റവുംകഷ്ടതയുള്ളത്           -മനുഷ്യൻ  ലോകത്തിൽ  ഏറ്റവുംഅത്യാഗ്രഹമുള്ളത് -മനുഷ്യൻ                                                         ലോകത്തിൽ  ഏറ്റവും ദുഷ്ട ജീവി         -മനുഷ്യൻ                      ലോകത്തിൽ  ഏറ്റവുംസഹജീവിയെ വെറുക്കുന്നത് -മനുഷ്യൻ                      ലോകത്തിൽ  ഏറ്റവും വിനാശകാരി - മനുഷ്യൻ                      ലോകത്തിൽ  ഏറ്റവും അഭിനയമികവ് - മനുഷ്യൻ...