അയാളുടെ കൈയിൽ
കിടന്നു അവർ
ഞെരിപിരികൊള്ളുന്നുണ്ടായിരുന്നു. അവരുടെ ശബ്‌ദം
മണിനാദമായി അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കാം. അവർ
കുറേയേറെപ്പേരുണ്ടായിരുന്നു. അവരിൽ പലസ്വഭാവക്കാരും പലദേശക്കാരും ഉണ്ടായിരുന്നു . അവരുടെ രൂപവും
വ്യത്യസ്തമായിരുന്നു. എങ്കിലും അവരുടെ
ലക്ഷ്യം ഒന്ന് തന്നെയായിരുന്നു.പക്ഷെ ഒരു കാര്യം ഉറപ്പാണ് അവരുടെ സഹായമില്ലാതെ അയാൾക്ക് ആ മുറിയിൽ കടക്കുവാൻ
പ്രയാസമായിരുന്നു. അയാളുടെ കൈയിൽ നിന്നും അവരെ വശത്താക്കുവാൻ പലരും ശ്രമിക്കുന്നുണ്ടായിരുന്നു
വർഷങ്ങൾക്കു മുൻപ്
തന്നെ പലരുടേയും സാമീപ്യം അവർ അറിഞ്ഞിരുന്നു. പലരുടേയും വിയർപ്പുതുള്ളികൾ കുടിക്കുവാൻ അവർ
വിധിക്കപ്പെട്ടിരുന്നു.അവർ വസിക്കുന്നിടം വിലമതിക്കുന്നിടമായി മാലോകർ
കരുതിപ്പോന്നു. ഏതായാലും ആരാലോ ഒരുമിച്ചു
കോർക്കപ്പെട്ട ജീവിതം അവർ സന്തോഷപൂർവ്വം ജീവിച്ചുതീർക്കുന്നുണ്ടായിരുന്നു
. പലരുടെയും ഇരുളടഞ്ഞ ജീവിതത്തിൽ വെളിച്ചമായി പ്രവൃത്തിക്കുവാൻ അവർക്കു കഴിഞ്ഞിരുന്നു.
ഒരു പ്രത്യേക വിഷയം അവതരിപ്പിക്കുവാൻ
മറന്നു അവരോരോരുത്തരുടേയും പേരുകളുടെ സ്ഥാനം
അലങ്കരിച്ചിരുന്നത് ഒരുകൂട്ടം സംഖ്യകൾ ആയിരുന്നു.
ഒരാൾ
G -02249 അടുത്തയാൾ G -68 മറ്റൊരാൾ
G
-8491 ഇനിയൊരാൾ G -1026. എന്നാൽ ഇവരുടെ തിരുനെറ്റിയിൽ പൊതുവായി
ഒന്ന് രേഖപ്പെടുത്തിയിരുന്നു
"ഗോദ്റേജ്"....
അതെ അവർ 'താഴ്' തുറക്കുന്ന മിടുക്കന്മാരായ ഒരു കൂട്ടം ചങ്ങാതിമാർ .... അവർ ആരുടെയൊക്കെയോ സ്വപനങ്ങൾക്ക് കാവലാളാകുന്നു. അവരെ മാലോകർ "താക്കോൽ" എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു
അതെ അവർ 'താഴ്' തുറക്കുന്ന മിടുക്കന്മാരായ ഒരു കൂട്ടം ചങ്ങാതിമാർ .... അവർ ആരുടെയൊക്കെയോ സ്വപനങ്ങൾക്ക് കാവലാളാകുന്നു. അവരെ മാലോകർ "താക്കോൽ" എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു
kollaaaammmmmmmmmmm
ReplyDelete