കണ്ടപ്പോൾ സംസാരിക്കുമെന്നു വിചാരിച്ചില്ല
എന്നാൽ വളരെയധികം സംസാരിച്ചു.
കണ്ണുകളിൽ ഉള്ള ആ തിളക്കം
മനസിലുമുണ്ടെന്നത് ബോധ്യമായി
പക്ഷെ എന്തോ ഒന്നു അലട്ടുന്നത് പോലെ,
ചോദിച്ചു, ഒരു മടിയോടെ പറഞ്ഞു തുടങ്ങി
കേട്ടു കഴിഞ്ഞപ്പോൾ തോന്നി ചോദിക്കേണ്ടിയിരുന്നില്ല എന്ന്
കാരണം ആ കാര്യം അയാളുടെ മാതാപിതാക്കളും
പിന്നെ ഈ ഞാനും മാത്രേ അറിഞ്ഞതുള്ളു
അതാ അങ്ങനെ തോന്നിയത്
ആ കാര്യം പറഞ്ഞു വീട്ടിൽ എന്നും വഴക്കും
ഉണ്ടാകാറുണ്ടെന്നും അയാൾ പറഞ്ഞു.
അതാ അങ്ങനെ തോന്നിയത്
ആ കാര്യം പറഞ്ഞു വീട്ടിൽ എന്നും വഴക്കും
ഉണ്ടാകാറുണ്ടെന്നും അയാൾ പറഞ്ഞു.
എന്നാലൊരുകാര്യം അയാളുടെ ചിന്താഗതി
വളരെ ഉയർന്ന നിലവാരമുള്ളതായി എനിക്ക് തോന്നി
എന്തെന്നാൽ ദീർഘ വീക്ഷണ മുള്ളതായിരുന്നു അത്.
സ്ഥിരമുള്ള യാത്രയിൽ പലവിധ കാര്യങ്ങളും
ഞങ്ങൾക്ക് സംസാരവിഷയമായിരുന്നു എന്നാൽ
ഒരിക്കൽ പോലും ഇക്കാര്യം അയാൾ പറഞ്ഞിരുന്നില്ല ,
ഇപ്പൊ ചോദിച്ചപ്പോളൊഴികെ എന്തായാലും എനിക്ക്
ഇറങ്ങാനുള്ള സ്ഥലമെത്താറായി ഇനി നാളെക്കാണാം
എന്ന ചിന്താഗതിയുമായി ഞാൻ ബസിന്റെ പടവുകൾ ഇറങ്ങി.
ഇനി എന്റെ ചോദ്യം എന്തായിരുന്നു എന്നല്ലേ ?
'നിങ്ങൾ പരദൂഷണം പറയുമോ' എന്നതായിരുന്നു അത്

Comments
Post a Comment