എണ്ണ നിറഞ്ഞു തുളുമ്പിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു .... നിലവിളക്കിന്റെ ശോഭ എങ്ങും നിറഞ്ഞ ഒരു കാലം... മന്ദ മാരുതനിൽ തത്തിക്കളിക്കുന്ന ഒരു തിരിനാളം ... മനുഷ്യായുസിനെ അതിനോട് ഉപമിച്ചു നോക്കി ഞാൻ. ഇത് മനസിലാക്കിയിട്ടാണോ എന്തോ ? ക്ഷിപ്രം തീരുന്ന ആയുസിനുള്ളിൽ ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള നെട്ടോട്ടം ... നാം ചെയ്തു കൂട്ടുന്ന നന്മ തിന്മകൾ , നമ്മുടെ ജീവിതം എന്താവണമെന്നു തീരുമാനിക്കുന്നു , അതിനാൽ ഒരു തിരിനാളം കത്തിത്തീരുന്ന സമയത്തിനുള്ളിൽ നമുക്ക് ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാം ... എങ്ങനെയെന്നാൽ, തിരിനാളം പ്രകാശപൂരിതമാകുന്നതോടൊപ്പം മംഗളകർമത്തിനു തുടക്കവും കുറിക്കുന്നു..... നമ്മുടെ ചെയ്തികളും നമുക്കൊപ്പം മറ്റുള്ളവർക്കും ഉപകാരപ്രദമാകട്ടെ........
അയാളുടെ കൈയിൽ കിടന്നു അവർ ഞെരിപിരികൊള്ളുന്നുണ്ടായിരുന്നു. അവരുടെ ശബ്‌ദം മണിനാദമായി അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കാം. അവർ കുറേയേറെപ്പേരുണ്ടായിരുന്നു. അവരിൽ പലസ്വഭാവക്കാരും പലദേശക്കാരും ഉണ്ടായിരുന്നു . അവരുടെ രൂപവും വ്യത്യസ്തമായിരുന്നു. എങ്കിലും അവരുടെ ലക്ഷ്യം ഒന്ന് തന്നെയായിരുന്നു. പക്ഷെ ഒരു കാര്യം ഉറപ്പാണ് അവരുടെ സഹായമില്ലാതെ അയാൾക്ക് ആ മുറിയിൽ കടക്കുവാൻ പ്രയാസമായിരുന്നു. അയാളുടെ കൈയിൽ നിന്നും അവരെ വശത്താക്കുവാൻ പലരും ശ്രമിക്കുന്നുണ്ടായിരുന്നു വർഷങ്ങൾക്കു മുൻപ് തന്നെ പലരുടേയും സാമീപ്യം അവർ അറിഞ്ഞിരുന്നു. പലരുടേയും വിയർപ്പുതുള്ളികൾ കുടിക്കുവാൻ അവർ വിധിക്കപ്പെട്ടിരുന്നു.അവർ വസിക്കുന്നിടം വിലമതിക്കുന്നിടമായി മാലോകർ കരുതിപ്പോന്നു. ഏതായാലും ആരാലോ ഒരുമിച്ചു കോർക്കപ്പെട്ട ജീവിതം അവർ സന്തോഷപൂർവ്വം ജീവിച്ച...
Comments
Post a Comment