Skip to main content

Posts

Showing posts from December, 2017

കാലം

 സന്തോഷ സമയത്തു വസന്തവും  സങ്കട സമയത്തു വേനലും  സംഗമസമയത്തു ശിശിരവും  ഇടയ്‌ക്കൊരു  ദൈവ വിചാരവും  ഇല്ലെങ്കിൽ ഒരു കഷ്ടകാലവും.............

മനുഷ്യൻ

ലോകത്തിൽ  ഏറ്റവും ബുദ്ധിയുള്ളത്         -മനുഷ്യൻ  ലോകത്തിൽ  ഏറ്റവുംകാശുള്ളത്                  - മനുഷ്യൻ  ലോകത്തിൽ  ഏറ്റവുംകഷ്ടതയുള്ളത്           -മനുഷ്യൻ  ലോകത്തിൽ  ഏറ്റവുംഅത്യാഗ്രഹമുള്ളത് -മനുഷ്യൻ                                                         ലോകത്തിൽ  ഏറ്റവും ദുഷ്ട ജീവി         -മനുഷ്യൻ                      ലോകത്തിൽ  ഏറ്റവുംസഹജീവിയെ വെറുക്കുന്നത് -മനുഷ്യൻ                      ലോകത്തിൽ  ഏറ്റവും വിനാശകാരി - മനുഷ്യൻ                      ലോകത്തിൽ  ഏറ്റവും അഭിനയമികവ് - മനുഷ്യൻ   ലോകത്തിൽചിന്താശക്തി കൂടുതൽ  - മനുഷ്യൻ   ലോകത്തിൽ അന്നത്തിനല്ലാതെ കൊല്ലുന്നത് - മനുഷ്യൻ  ലോകത്തിൽ അഹങ്കാരം  കൂടുതൽ - മനുഷ്യൻ   ലോകത്തിൽ  മനുഷ്യന്റെ ശത്രു - മനുഷ്യൻ                     ലോകത്തിൽ  സൗന്ദര്യം കൂടുതൽ - മനുഷ്യൻ  ആണോ?                    ചർച്ച നടക്കുന്നേയുള്ളൂ തീരുമാനമായില്ല ...........                     

തിരിനാളം

എണ്ണ  നിറഞ്ഞു തുളുമ്പിയിരുന്ന  ഒരു കാലം  ഉണ്ടായിരുന്നു .... നിലവിളക്കിന്റെ  ശോഭ  എങ്ങും നിറഞ്ഞ ഒരു കാലം... മന്ദ മാരുതനിൽ  തത്തിക്കളിക്കുന്ന  ഒരു തിരിനാളം ... മനുഷ്യായുസിനെ   അതിനോട്  ഉപമിച്ചു നോക്കി  ഞാൻ. ഇത് മനസിലാക്കിയിട്ടാണോ  എന്തോ ?  ക്ഷിപ്രം  തീരുന്ന ആയുസിനുള്ളിൽ ഒരുപാടു  കാര്യങ്ങൾ   ചെയ്തു തീർക്കാനുള്ള നെട്ടോട്ടം ... നാം  ചെയ്തു കൂട്ടുന്ന  നന്മ തിന്മകൾ , നമ്മുടെ ജീവിതം  എന്താവണമെന്നു  തീരുമാനിക്കുന്നു , അതിനാൽ  ഒരു തിരിനാളം  കത്തിത്തീരുന്ന  സമയത്തിനുള്ളിൽ നമുക്ക്  ഒരുപാടു  കാര്യങ്ങൾ  ചെയ്തു തീർക്കാം ... എങ്ങനെയെന്നാൽ,  തിരിനാളം പ്രകാശപൂരിതമാകുന്നതോടൊപ്പം മംഗളകർമത്തിനു തുടക്കവും  കുറിക്കുന്നു..... നമ്മുടെ ചെയ്തികളും നമുക്കൊപ്പം  മറ്റുള്ളവർക്കും  ഉപകാരപ്രദമാകട്ടെ........    

കൺകെട്ട്

കാലം  അതിന്റെ പാട്ടിനു പോകും എന്ന് മുതിർന്നവർ പറയുമ്പോൾ അതിൽ കാര്യമുണ്ടെന്നു കുട്ടികൾ വിചാരിക്കാറില്ല . രാവിലെയുള്ള കുളിർമയെ കുട്ടിക്കാലമെന്നും നട്ടുച്ചയെ ജീവിതത്തിലെ കയ്‌പേറിയ  യൗവനമായും സന്ധ്യയെ വാർദ്ധക്യമായും രാത്രിയെ മരണമായും കണാക്കാക്കുന്നത്  തെറ്റാണോ  എന്നറിയില്ല. പക്ഷെ  ഒരു ദിവസത്തിന്റെ  കാര്യത്തിൽ അത് ശരിയാണെന്നു തോന്നുന്നു.  പഴയ കുട്ടിക്കാലം ഒരു പുസ്തകത്തിലും  സ്ളേറ്റിലും മഷിത്തണ്ടിലും പറമ്പുകളിലുമായിരുന്നു ഇന്നോ ?  മുതുകിലെ ഭാരമേറിയ, വായിൽ കൊള്ളാത്ത പേരുള്ള ബാഗിലും തിങ്ങിഞെരുങ്ങിപ്പോകുന്ന സ്കൂൾ വണ്ടികളിലും, ട്യൂഷൻ സെന്ററുകളിലും, കൈവിരലുകൊണ്ടു തൂക്കുന്ന വിലയേറിയ മൊബൈലുകളിലും,ലാപ്‌ടോപ് കളിലും, ഇന്റർനെറ്റുകളിലും ആഘോഷിക്കുന്നു. കാലത്തിനൊത്തു കോലം മാറുന്നു എന്നു വിചാരിക്കാം / കരുതാം..... ആ പഴയകാലം  ഇനി തിരിച്ചു കിട്ടുമെന്ന് കരുതാനാവില്ല...... പുതുരക്തം പുതിയ കാൽവെയ്പുകളോടെ അതിവേഗം മുന്നോട്ട് പോകുന്നു.  പക്ഷേ പലനിറങ്ങളാൽ പ്രകൃതിയിൽ കോലം വരയ്ക്കപ്പെട്ടിരിക്കുന്നതുപോലെ മാനവഹൃദയങ്ങളിലും പോറലുകൾവീണിരിക്കുന്നു.  ആ ....   ഇതുമൊരുപക്ഷേ പ്രകൃതിയുടെ