കാലം അതിന്റെ പാട്ടിനു പോകും എന്ന് മുതിർന്നവർ പറയുമ്പോൾ അതിൽ കാര്യമുണ്ടെന്നു കുട്ടികൾ വിചാരിക്കാറില്ല . രാവിലെയുള്ള കുളിർമയെ കുട്ടിക്കാലമെന്നും നട്ടുച്ചയെ ജീവിതത്തിലെ കയ്‌പേറിയ യൗവനമായും സന്ധ്യയെ വാർദ്ധക്യമായും രാത്രിയെ മരണമായും കണാക്കാക്കുന്നത് തെറ്റാണോ എന്നറിയില്ല. പക്ഷെ ഒരു ദിവസത്തിന്റെ കാര്യത്തിൽ അത് ശരിയാണെന്നു തോന്നുന്നു. പഴയ കുട്ടിക്കാലം ഒരു പുസ്തകത്തിലും സ്ളേറ്റിലും മഷിത്തണ്ടിലും പറമ്പുകളിലുമായിരുന്നു ഇന്നോ ? മുതുകിലെ ഭാരമേറിയ, വായിൽ കൊള്ളാത്ത പേരുള്ള ബാഗിലും തിങ്ങിഞെരുങ്ങിപ്പോകുന്ന സ്കൂൾ വണ്ടികളിലും, ട്യൂഷൻ സെന്ററുകളിലും, കൈവിരലുകൊണ്ടു തൂക്കുന്ന വിലയേറിയ മൊബൈലുകളിലും,ലാപ്‌ടോപ് കളിലും, ഇന്റർനെറ്റുകളിലും ആഘോഷിക്കുന്നു. കാലത്തിനൊത്തു കോലം മാറുന്നു എന്നു വിചാരിക്കാം / കരുതാം..... ആ പഴയകാലം ഇനി തിരിച്ചു കിട്ടുമെന്ന് കരുതാനാവില്ല...... പുതുരക്തം പുതിയ കാൽവെയ്പുകളോടെ അതിവേഗം മുന്നോട്ട് പോകുന്നു. പക്ഷേ പലനിറങ്ങളാൽ പ്രകൃതിയിൽ കോലം വരയ്ക്കപ്പെട്ടിരിക്കുന്നതുപോലെ മാനവഹൃദയങ്ങളിലും പോറലുകൾവീണിരിക്കുന്നു. ആ .... ഇതുമൊരുപക്ഷേ പ്രകൃതിയുടെ