മാനവൻ ജാതിയുടെ പേരിൽ സ്വന്തം വേരറുക്കുന്നു .. മാനവൻ ജാതിയുടെ നിറ - ഭേതങ്ങളിൽപ്പെട്ടുലയുന്നു.. മനസാന്തരപ്പെടുവാൻ അവനുകഴിയുംമുൻപേ, മാനവികതയുടെ വില- യറിയുംമുൻപേ മാരീചഹസ്തങ്ങൾ അവൻ്റെ കണ്ഡo ഛേദിക്കുന്നു... ഇതിൽ രാമനും, റഹീമും, റാഫേലും ഒരുപോലെ ഇവരുടെ നിണത്തിൻ്റെ നിറവും,ശ്വാസഗതികളും, മജ്ജയും,മാംസവും ഒരുപോലെ- യെന്നവർ അറിയുന്നില്ല അതോ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നതോ? മതവൈരികൾക്കൊപ്പം കൊടിനിറത്തിൻ്റെ പേരിൽ മർത്യൻ തമ്മിലടിക്കുന്ന കാലം... ഇതിൽ സ്നേഹത്തിനു സ്ഥാനമെവിടെ? പണമെന്ന രണ്ടക്ഷരംകൊണ്ടെന്തും നേടാമെന്ന ഭാവത്തിനിപ്പോഴും മാറ്റമില്ലാത്തവസ്ഥ എങ്കിലും നാടിൻ്റെ ചിന്താഗതി മാറുന്നെന്നുചിലർ സമർത്ഥിക്കുന്നു... ആവൊ? എന്തായാലും മാനവ- വിശപ്പിൻ്റെ കാഠിന്യം മാറില്ല .... അവൻ ജീവിക്കുവോളം ......